Latest News

ഡാനിഷ് സിദ്ദിഖിക്ക് മുംബൈ പ്രസ് ക്ലബ്ബിന്റെ 'ജേര്‍ണലിസ്റ്റ് ഓഫി ദി ഇയര്‍' പുരസ്‌കാരം

ഡാനിഷ് സിദ്ദിഖിക്ക് മുംബൈ പ്രസ് ക്ലബ്ബിന്റെ ജേര്‍ണലിസ്റ്റ് ഓഫി ദി ഇയര്‍ പുരസ്‌കാരം
X

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ സൈനിക നീക്കത്തിനിടില്‍ കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ഫോട്ടോഗ്രഫര്‍ ഡാനിഷ് സിദ്ദിഖി 2020ലെ 'ജേര്‍ണലിസ്റ്റ് ഓഫി ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈ പ്രസ് ക്ലബ് മരണനാന്തരബഹുമതിയായാണ് പുരസ്‌കാരം നല്‍കുന്നത്.

കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരായ മജ്ജാദ് മഖ്ബൂല്‍, സയ്യിദ് ഷഹ്രിയാര്‍ എന്നിവര്‍ക്കും പുരസ്‌കാരം നല്‍കുന്നുണ്ട്.

കശ്മീരി പത്രപ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോകലും അറസ്റ്റും പോലുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന് മഖ്ബൂര്‍ ട്വീറ്റ് ചെയ്തു. കശ്മീരിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും നിരന്തര നിരീക്ഷണത്തിന്‍ കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it