Latest News

യുവതിയുമൊത്തുള്ള അശ്ശീല വീഡിയോ പുറത്ത്: ബിജെപി നേതാവ് രാജിവച്ചു

ബിജെപി ദേശിയ അധിക്ഷന്‍ അമിത് ഷായ്ക്ക് ഗോപാല്‍ രാജികത്തു സമര്‍പ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 36 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

യുവതിയുമൊത്തുള്ള അശ്ശീല വീഡിയോ പുറത്ത്: ബിജെപി നേതാവ് രാജിവച്ചു
X

സൂറത്ത്: കേന്ദ്രഭരണ പ്രദേശമായ ദാമന്‍, ദിയുവിലെ ബിജെപി അധ്യക്ഷനും മുന്‍ ലോക്‌സഭാ എംപിയുമായ ഗോപാല്‍ ടന്‍ഡേല്‍ രാജിവച്ചു. ഇദ്ദേഹവും ഒരു യുവതിയുമൊത്തുള്ള അശ്ശീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണു രാജി. ബിജെപി ദേശിയ അധിക്ഷന്‍ അമിത് ഷായ്ക്ക് ഗോപാല്‍ രാജികത്തു സമര്‍പ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 36 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

അതേസമയം വീഡിയോ വ്യാജമാണെന്നു കാണിച്ച് ഗോപാല്‍ കഴിഞ്ഞ ദിവസം പോലിസില്‍ പരാതി നല്‍കിയിരുന്നു. ദിയുവിലെയും ദാമനിലും ബിജെപി അധ്യക്ഷ കാലാവധി അവസാനിരിക്കെയാണ് ഈ വിവാദം. താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാനായി പാര്‍ട്ടിയിലുള്ളവര്‍തന്നെയാണ് തന്റെ മുഖം മോര്‍ഫ് ചെയ്തു ചേര്‍ത്ത വ്യാജ വിഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാല്‍ ആരോപിച്ചു.

നേരത്തേ കോണ്‍ഗ്രസിലും എന്‍ സിപിയിലും പ്രവര്‍ത്തിച്ച ഗോപാല്‍ നാലുവര്‍ഷം മുമ്പാണ് ബിജെപിയിലെത്തിയത്. ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രാദേശിക നേതാക്കളുടെ പേരും പോലിസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉടനെ അവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it