Latest News

അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് നേരെ സൈബര്‍ ആക്രമണം

അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് നേരെ സൈബര്‍ ആക്രമണം
X

നെതര്‍ലാന്‍ഡ്‌സ്: ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് നേരെ സൈബര്‍ ആക്രമണം. നാറ്റോ സഖ്യകക്ഷികളായ 32 രാജ്യങ്ങളുടെ തലവന്‍മാര്‍ ഹേഗില്‍ കൂടിയ കഴിഞ്ഞയാഴ്ചയാണ് സൈബര്‍ ആക്രമണം നടന്നത്. കേസ് ഫയലുകളോ സംരക്ഷിത സാക്ഷിമൊഴികളോ വിവരങ്ങളോ ചോര്‍ന്നോ എന്ന് കോടതി വെളിപ്പെടുത്തിയിട്ടില്ല. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മ്യാന്‍മര്‍ സൈനിക മേധാവി തുടങ്ങിയവര്‍ക്കെതിരേ അറസ്റ്റ് വാറന്റ് ഇറക്കിയതിന് ശേഷമാണ് ആക്രമണമെന്നത് ശ്രദ്ധേയമാണ്. 2023ല്‍ കോടതിക്കെതിരെ വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇസ്രായേലികള്‍ക്കെതിരെ യുദ്ധക്കുറ്റം ചുമത്തിയതിനാല്‍ കോടതിക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it