Latest News

കൊവിഡ് നിയമലംഘനം; പിഴസംഖ്യ ഉയര്‍ത്തി

കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ

കൊവിഡ് നിയമലംഘനം; പിഴസംഖ്യ ഉയര്‍ത്തി
X

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാലുള്ള പിഴത്തുക കുത്തനെ ഉയര്‍ത്തി. മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കുള്ള പിഴ 200ല്‍നിന്ന് 500 രൂപയാക്കി ഉയര്‍ത്തി. പൊതുനിരത്തില്‍ തുപ്പുന്നവരും 500 രൂപ പിഴ അടക്കേണ്ടിവരും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ മറ്റു നിയമനടപടികളുമുണ്ടാകും.

വിവാഹച്ചടങ്ങുകളിലെ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ അടക്കേണ്ട പിഴ 1000 രൂപയില്‍ നിന്ന് 5,000 രൂപയാക്കി വര്‍ധിപ്പിച്ചു. മരാനന്തര ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ. സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണലംഘനത്തിന് 3000 രൂപ പിഴഅടക്കണം. ക്വാറന്റീന്‍ ലംഘനം 2000, കൂട്ടംചേര്‍ന്ന് നിന്നാല്‍ 5000, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000 ,ലോക്ഡൗണ്‍ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.

Next Story

RELATED STORIES

Share it