ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ
ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ.
BY SRF22 July 2020 8:57 AM GMT

X
SRF22 July 2020 8:57 AM GMT
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ.
ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് കൊവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതു കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കാനുള്ള തീരുമാനം. ആലുവയും സമീപ പഞ്ചായത്തുകളും ചേര്‍ത്ത് ലാര്‍ജ് ക്ലസ്റ്റര്‍ ആയി കണക്കാക്കും. ഇന്ന് അര്‍ധ രാത്രി മുതല്‍ കര്‍ഫ്യു നിലവില്‍ വരും. കര്‍ശന നടപടികളിലൂടെ രോഗവ്യാപന സാധ്യത പൂര്‍ണമായും തടയുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവും. കടകള്‍ പത്തു മണി മുതല്‍ രണ്ടു മണി വരെ മാത്രമേ അനുവദിക്കൂ.
Next Story
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT