Latest News

ഡല്‍ഹിയില്‍ സിആര്‍പിഎഫ് എസ്‌ഐ മേലുദ്യോഗസ്ഥനെ വെടിവച്ചുകൊന്ന ശേഷം സ്വയം ജീവനൊടുക്കി

ഡല്‍ഹിയില്‍ സിആര്‍പിഎഫ് എസ്‌ഐ മേലുദ്യോഗസ്ഥനെ വെടിവച്ചുകൊന്ന ശേഷം സ്വയം ജീവനൊടുക്കി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24ാം തിയ്യതി രാത്രി സിആര്‍പിഎഫ് എസ്‌ഐ മേലുദ്യോഗസ്ഥനെ വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കി. സ്വന്തം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മേലുദ്യോഗസ്ഥനെ വെടിവച്ചിട്ടശേഷമാണ് സ്വന്ത്രം തലയില്‍ അതേ റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചത്. ഡല്‍ഹി ലോധി എസ്‌റ്റേറ്റില്‍ കേ്ന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് തൊട്ടടുത്താണ് സംഭവം.

എസ്‌ഐ കര്‍നെയില്‍ സിങ്ങും(55) സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദസ്രത്ത് സിങ്ങുമാണ്(56) മരിച്ചത്. ഇരുവര്‍ക്കുമിടയില്‍ എന്തോ വാക്ക് തര്‍ക്കമുണ്ടായെന്നും പ്രകോപിതനായ കര്‍നെയില്‍ സിങ്ങ് ദസ്രത്ത് സിങ്ങിനെ വെടിവച്ചിടുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ മൊഴികൊടുത്തു.

കര്‍നെയില്‍ സിങ് കശ്മീര്‍ സ്വദേശിയാണ്. ദസ്രത്ത് സിങ്ങ് ഹരിയാന സ്വദേശിയുമാണ്.

ലോക്കല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it