ബിഡിജെഎസ് ബാധ്യതയായെന്ന് ബിജെപി യോഗത്തില്‍ വിമര്‍ശനം
ബിജെപിയുടെ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ യോഗത്തിലാണ് ബിഡിജെഎസിനും ആര്‍എസ്എസിനുമെതിരേ വിമര്‍ശനമുയര്‍ന്നത്.
BY NAKN17 May 2021 9:07 AM GMT

X
NAKN17 May 2021 9:07 AM GMT
തിരുവനന്തപുരം: ബിഡിജെഎസ് ബാധ്യതയായെന്ന് തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ വിമര്‍ശനം. മുന്നണിക്ക് ഒരു ഗുണമില്ലാത്ത പാര്‍ട്ടി ബാധ്യതയായി എന്നായിരുന്നു വിമര്‍ശനം. തിരഞ്ഞെടുപ്പിലെ ആര്‍എസ്എസ് ഏകോപനം പാളിയെന്നും തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കളും സ്ഥാനാര്‍ത്ഥികളും കുറ്റപ്പെടുത്തി.
ബിജെപിയുടെ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ യോഗത്തിലാണ് ബിഡിജെഎസിനും ആര്‍എസ്എസിനുമെതിരേ വിമര്‍ശനമുയര്‍ന്നത്. പലസ്ഥലത്തും പരിവാര്‍ സംഘടനകള്‍ സജീവമായില്ലെന്നും സ്ഥാനാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെതിരെയും വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ രണ്ടിടങ്ങളില്‍ മത്സരിച്ചിട്ടും തോറ്റതില്‍ സംഘടനാ സെക്രട്ടറിയുടെ പ്രവര്‍ത്തന പരാജയത്തിന് പങ്കുണ്ടെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT