പ്രതിസന്ധി മുറുകുന്നു; മണിപ്പൂരി കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: 2022 നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി മണിപ്പൂര്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ടു. സോണിയാ ഗാന്ധിയുടെ ന്യൂഡല്‍ഹിയിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. എഐസിസി നേതാവും മണിപ്പൂര്‍ ഇന്‍ ചാര്‍ജുമായ ഭക്ത ചരന്‍ ദാസ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്, മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്‌റം ഇബോബി സിങ്, ഗൈഖംഗം ഗാങ്‌മേയ് എന്നിവരും പങ്കെടുത്തു. പാര്‍ട്ടിയിലെ പ്രമുഖര്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ തുടങ്ങിയ സാഹചര്യത്തിലായിരുന്നു യോഗം.
വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ മണിപ്പൂര്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. 60 നിയമസഭാ മണ്ഡലമുള്ള മണിപ്പൂരില്‍ നിലവില്‍ ബിജെപിയാണ് അധികാരത്തിലിരിക്കുന്നത്.
കഴിഞ്ഞ ദിവസം മണിപ്പൂരില്‍ രണ്ട് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ് കുമാര്‍ ഇമൊസിങ്, യംതോങ് ഹഓകിപ് തുടങ്ങിയവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തുവച്ചായിരുന്നു ഇരുവരും അംഗത്വം സ്വീകരിച്ചത്. 2020 ആഗസ്ത് 20ന് മണിപ്പൂര്‍ പ്രദേശ് കമ്മിറ്റി രാജ്കുമാറിനെ കോണ്‍ഗ്രസ്സില്‍ നിന്ന് ആറ് മാസത്തേക്ക് പുറത്താക്കിയിരുന്നു.
RELATED STORIES
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMTനിതീഷ് കുമാര്‍ എന്ഡിഎ വിട്ട് കോണ്ഗ്രസില് ചേര്ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTദേശീയപാതയിലെ കുഴിയില് വീണ് അപകടം; മനഃപൂര്വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT'ബാലഗോകുലം ആര്എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്എസ്എസ്...
8 Aug 2022 5:38 AM GMTബിഹാറില് എന്ഡിഎ സഖ്യത്തില് വിള്ളല് വീഴുമോ? പുതിയ രാഷ്ട്രീയ...
8 Aug 2022 4:16 AM GMTഇസ്രായേല് നരനായാട്ടിനെതിരേ ഒന്നിച്ച് നേരിടുമെന്ന് പോരാട്ട സംഘടനകളുടെ...
8 Aug 2022 3:36 AM GMT