Latest News

കമലേശ്വരത്ത് യുവാവിന് വെട്ടേറ്റു

കമലേശ്വരത്ത് യുവാവിന് വെട്ടേറ്റു
X

തിരുവനന്തപുരം: കമലേശ്വരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‍സലിനാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം കമലേശ്വരം ഹയർസെക്കന്‍ററി സ്കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. അഫ്‍സലിന്‍റെ കാലിന് ഗുരുതര പരിക്കുണ്ട്. ബൈക്കിൽ രണ്ട് പൊലീസുകാർ വന്നപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അഫ്‍സലിനെ തടഞ്ഞുനിർത്തുന്ന അക്രമി സംഘം കാലിൽ വെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.


സംഭവത്തിൽ സൂര്യ, സുധീഷ് എന്നീ രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇനി 6 പേരെ പിടികൂടാനുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പേ‍ർ ഉള്‍പ്പടെ എട്ട് പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതി കരിമഠം സ്വദേശി അശ്വനാണെന്ന് പൊലീസ് പറയുന്നു. കഴി‍‌ഞ്ഞ ദിവസം അശ്വന്‍റെ സഹോദരൻ സഞ്ചരിച്ച ബൈക്ക് സ്കൂളിന് മുന്നിൽവച്ച് തട്ടിയതുമായി ബന്ധപ്പെട്ട് ഒരു വാക്കുതർക്കമുണ്ടായി. അഫ്‍സലിന്‍റെ സുഹൃത്തുക്കളുമായായിട്ടായിരുന്നു തർക്കം. ഇതേ തുടർന്നുണ്ടായ ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഫോ‌ർട്ട് പൊലീസാണ് അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it