Latest News

മണ്‍സൂണിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് തുടരും: ബിസിസിഐ

മണ്‍സൂണിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് തുടരും: ബിസിസിഐ
X

മുംബൈ: മണ്‍സൂണ്‍ അവസാനിച്ചതിന് ശേഷം മാത്രമാണ് ഇന്ത്യയില്‍ ക്രിക്കറ്റിന് തുടക്കമിടൂ എന്ന് ബിസിസിഐ. കൊറോണയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ക്രിക്കറ്റ് സെപ്തംബര്‍ മാസത്തോടെ തുടരൂ എന്ന് ബിസിസിഐ സിഇഒ രാഹുല്‍ ജൊഹ്രി അറിയിച്ചു.

താരങ്ങളുടെ പരിശീലനങ്ങള്‍ ഇതിന് മുമ്പ് തുടരും. എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത ഒരു മല്‍സരങ്ങളും തുടരാന്‍ ബിസിസിഐ ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ ജീവനാണ് വലുത്. ട്വന്റി ട്വന്റി ലോകകപ്പും ഐപിഎല്ലും നടക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ രണ്ടും ഈ വര്‍ഷം നടക്കുമോ എന്നറിയില്ല. ഐപിഎല്ലിന് വേണ്ടി ലോകകപ്പ് ഉപേക്ഷിക്കാന്‍ ഐസിസിഐ തയ്യാറാകില്ല. ഐപിഎല്‍ നടത്തണമെങ്കില്‍ വിദേശ താരങ്ങള്‍ ഇന്ത്യയില്‍ എത്തണം. നിലവില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പലതും സര്‍വ്വീസ് തുടര്‍ന്നിട്ടില്ല. കൂടാതെ എത്തിയ താരങ്ങള്‍ ക്വാറന്‍ൈനില്‍ തുടരണം. പരിശീലനത്തിന് അനുമതി കിട്ടിയ സാഹചര്യത്തില്‍ താരങ്ങള്‍ സാമ്യൂഹിക അകലം പാലിച്ച് അത് തുടരും. ഐപിഎല്‍ ഈ വര്‍ഷം തന്നെ നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റുകള്‍ ഒക്ടോബര്‍ മാസത്തോടെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it