Latest News

പ്രസിഡന്റ്‌സ് കപ്പ് ഓള്‍ കേരളാ ക്രിക്കറ്റ് ടൂര്‍ണമെന്റ്: സ്വാന്‍ടണ്‍സ് സി സി ഏറണാകുളവും ജാസ്മിന്‍ സിസി കാസര്‍ഗോഡും ഫൈനലില്‍

പ്രസിഡന്റ്‌സ് കപ്പ് ഓള്‍ കേരളാ ക്രിക്കറ്റ് ടൂര്‍ണമെന്റ്: സ്വാന്‍ടണ്‍സ് സി സി ഏറണാകുളവും ജാസ്മിന്‍ സിസി കാസര്‍ഗോഡും ഫൈനലില്‍
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ച് പ്രസിഡന്റ്‌സ് ക്ലബ്ബ് നടത്തുന്ന പതിനൊന്നാമത് പ്രസിഡന്റ്‌സ് കപ്പ് ഓള്‍ കേരള ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഇന്ന് നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ സ്വാന്‍ടണ്‍സ് സിസി എറണാകുളം 4 വിക്കറ്റുകള്‍ക്ക് സസക്‌സ് സിസി കാലിക്കറ്റിനെയും രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ജാസ്മിന്‍ സിസി കാസര്‍ഗോഡ് 6 വിക്കറ്റുകള്‍ക്ക് ജോളീ റോവേഴ്‌സ് പെരിന്തല്‍മണ്ണയെയും പരാജയപ്പെടുത്തി. വിജയിച്ച ഇരു ടീമുകളും നാളെ ഫൈനലില്‍ ഏറ്റ്മുട്ടും.

സ്‌കോര്‍:രാവിലെത്തെ മത്സരത്തില്‍ ടോസ് നേടിയ സ്വാന്‍ടണ്‍സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. സസക്‌സ് കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ 104 റണ്‍സിന് എല്ലാവരും പുറത്തായി. സസക്‌സിന് വേണ്ടി പ്രസീദ് 22 റണ്‍സ് നേടി. സ്വാന്‍ടണ്‍സ് എറണാകുളത്തിന്റെ അഖില്‍ സജീവ് 4 ഓവറില്‍ 22 റണ്‍സ് വിട്ട് നല്‍കി 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്വാന്‍ടണ്‍സ് സിസി എറണാകുളം അവസാന ഓവറില്‍ (19.3) 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. സ്വാന്‍ടണ്‍സിന് വേണ്ടി ഓപ്പണര്‍ അരവിന്ദ് കെ.എസ് 46 റണ്‍സ് നേടി. കളിയിലെ മാന്‍ ഓഫ് ദി മാച്ചായി സ്വാന്‍ടണ്‍സ് എറണാകുളത്തിന്റെ അഖില്‍ സജീവിനെ തിരഞ്ഞെടുത്തു.

ഉച്ചക്ക് ശേഷം നടന്ന മത്സരത്തില്‍ ടോസ് നേടിയ ജോളീ റോവേഴ്‌സ് പെരിന്തല്‍മണ്ണ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി. ജോളീ റോവേഴ്‌സിന് വേണ്ടി ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ സഹോദരന്‍ സാലി സാംസണ്‍ അര്‍ദ്ധസെഞ്ചുറിയും (58), മറ്റൊരു ബാറ്റ്‌സ്ന്മാനായ റബിന്‍ ക്യഷ്ണ എം 34 റണ്‍സും നേടി. ജാസ്മിന്‍ സി.സി കാസര്‍ഗോഡിന് വേണ്ടി അഹമ്മദ് ഫര്‍സീന്‍ സി.ഓ.ടി 4 ഓവറില്‍ 24 റണ്‍സ് വിട്ട് നല്‍കി 4 വിക്കറ്റും, അക്ഷയ് ചന്ദ്രന്‍ 4 ഓവറില്‍ 15 റണ്‍സ് വിട്ട് നല്‍കി 3 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ജാസ്മിന്‍ സി.സി കാസര്‍ഗോഡ് 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. ജാസ്മിന് വേണ്ടി പുറത്താകാതെ ജാഫര്‍ ജമാല്‍ നേടിയ 41 റണ്‍സിന്റെ പിന്‍ബലത്തിലാണ് ടീം വിജയം കൈവരിച്ചത് . മറ്റൊരു ബാറ്റ്‌സ്ന്മാനായ ഇസ്തിയാക്ക് ഹുസൈന്‍ 35 റണ്‍സ് നേടി. കളിയിലെ മാന്‍ ഓഫ് ദി മാച്ചായി ജാസ്മിന്‍ സി.സി കാസര്‍ഗോഡിന്റെ അക്ഷയ് ചന്ദ്രനെ തിരഞ്ഞെടുത്തു.

നാളെ രാവിലെ 9 മണിക്ക് നടക്കുന്ന ടൂര്‍ണമന്റിന്റെ ഫൈനലില്‍ സ്വാന്‍ടണ്‍സ് സി.സി എറണാകുളവും ജാസ്മിന്‍ സിസി കാസര്‍ഗോഡും തമ്മില്‍ ഏറ്റ്മുട്ടും.

Next Story

RELATED STORIES

Share it