ഐസിസിയെ നയിക്കാന്‍ ഗാംഗുലി പ്രാപ്തന്‍: ഗ്രേയിം സ്മിത്ത്
കേപ്ടൗണ്‍: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ നയിക്കാന്‍ ബിസിസിഐ പ്രസിഡന്റ് ഗാംഗുലി പ്രാപ്തനാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഡയറക്ടര്‍ ഗ്രേയിം സ്മിത്ത്. നിലവിലെ സാഹചര്യത്തില്‍ ലോക ക്രിക്കറ്റിനെ നയിക്കാന്‍ ഗാംഗുലിയാണ് യോഗ്യന്‍. ആധുനിക ക്രിക്കറ്റില്‍ കളിച്ച പരിചയസമ്പത്തും ബിസിസിഐയെ നയിച്ചതും ഗാംഗുലിക്കുള്ള പ്രധാന യോഗ്യതയാണ്. ഐസിസി ചെയര്‍പേഴ്‌സണ്‍ ശശാങ്ക് മനോഹറിന്റെ കാലാവധി ജൂണില്‍ അവസാനിക്കും. ബിസിസിഐ പ്രസിഡന്റായുള്ള ഗാംഗുലിയുടെ കാലാവധി ജൂലായില്‍ അവസാനിക്കാനിരിക്കെയാണ് മുന്‍ ക്യാപ്റ്റന് പിന്തുണയുമായി സ്മിത്ത് എത്തിയിരിക്കുന്നത്.
കൊവിഡിന് ശേഷമുള്ള ലോക ക്രിക്കറ്റിനെ നയിക്കാന്‍ ഗാംഗുലിയെ പോലെ കഴിവുള്ള വേറെ വ്യക്തിത്വങ്ങള്‍ ഇല്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ഗാംഗുലി തന്ന സംഭാവന മികച്ചതാണ്. ദക്ഷിണാഫ്രിക്കയുടെ വോട്ട് ഗാംഗുലിക്കാണെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു. നേരത്തെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ഗോവറും ഗാംഗുലിയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.പ്രസിഡന്റായുള്ള ഗാംഗുലിയുടെ കാലാവധി നീട്ടാന്‍ ബിസിസിഐ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കോടതി ഇടപെടാത്ത സാഹചര്യം വന്നാല്‍ ഗാംഗുലി തല്‍സ്ഥാനത്ത് നിന്ന് ഒഴിയും. എന്നാല്‍ ഐസിസിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിനെ കുറിച്ച് ഗാംഗുലി പ്രതികരിച്ചിട്ടില്ല.
RELATED STORIES
പക അത് വീട്ടി; ഐഎസ്എല്ലില് ബെംഗളൂരുവിനെ തകര്ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല് മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില് ആറ് മലയാളികള്
20 Sep 2023 5:12 PM GMTചാംപ്യന്സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMTഐ എസ് എല് സംപ്രേക്ഷണം സൂര്യാ മൂവീസില്
19 Sep 2023 11:25 AM GMTപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര് ചെയ്തു;...
15 Sep 2023 1:05 PM GMT