Latest News

'സിപിഎമ്മിന്റേത് ചെപ്പടിവിദ്യ'; വി ഡി സതീശന് ശക്തമായ പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതൃത്വം

സിപിഎമ്മിന്റേത് ചെപ്പടിവിദ്യ; വി ഡി സതീശന് ശക്തമായ പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതൃത്വം
X

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത വിജിലന്‍സിന്റെ നീക്കത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. വിഷയത്തില്‍ എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വര്‍ഷം മുന്‍പത്തെ ശുപാര്‍ശയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.എന്തൊക്കെ അഭ്യാസം കാണിച്ചാലും യുഡിഎഫ് വരുമെന്നും ഇതിനൊക്കെ പുല്ലു വിലയാണൈന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

വി ഡി സതീശന് ശക്തമായ പിന്തുണ നല്‍കുകയാണ് നേതാക്കള്‍. പ്രതിപക്ഷ നേതാവിനെതിരായ നീക്കം മാത്രമല്ല ഇതെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സതീശനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ നീക്കം എങ്കിലും പ്രതിപക്ഷത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമമെന്ന് യുഡിഎഫ് കരുതുന്നു. നിലവിലുള്ള കേസുകളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ ഒടുവിലത്തെ അടവാണ് ഇത് എന്ന് നേതൃത്വം പ്രതികരിച്ചു. ഇത് സിപിഎമ്മിന്റെ ചെപ്പടിവിദ്യ ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it