Latest News

മാര്‍ച്ച് 10ന് മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സിപിഎം; മുന്നണിയിലെത്തിയ പുതിയ കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ട് നല്‍കിയേക്കും

മാര്‍ച്ച് 10ന് മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സിപിഎം; മുന്നണിയിലെത്തിയ പുതിയ കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ട് നല്‍കിയേക്കും
X

തിരുവനന്തപുരം: മാര്‍ച്ച് പത്തിന് മുന്‍പ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാവുമെന്ന് സിപിഎം. പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വന്ന സാഹര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി.

രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. ജില്ലാകമ്മിറ്റിയോഗങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങും. മാര്‍ച്ച് നാലിന് ചേരുന്ന സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ചു ഏകദേശ ചിത്രം ലഭിക്കും. ഉഭയകക്ഷി ചര്‍ച്ചകളും ഇതിന് സമാന്തരമായി നടക്കും. ഈ ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതോടെ, മാര്‍ച്ച് പത്തിനകം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാവുമെന്നാണ് സിപിഎം കരുതുന്നത്.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം, എല്‍ജെഡി തുടങ്ങിയ കക്ഷികള്‍ക്കായാണ് സിപിഎം വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചത്. സിപിഎമ്മിന്റെ സീറ്റുകള്‍ തന്നെയാണ് നല്‍കുന്നത്. ഇതിനൊപ്പം സിപിഐയും വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it