Latest News

വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മറ്റ് നേതാക്കള്‍ എത്തുമെങ്കിലും കൊവിഡ് ചികിത്സയില്‍ തുടരുന്ന ഇ പി ജയരാജന്‍ ഇന്ന് പങ്കെടുക്കില്ല.

വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരേ കുരുക്കു മുറുകവേ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തതും മന്ത്രി കടകംപളളിക്ക് എതിരെ ഉയര്‍ന്ന പുതിയ ആക്ഷേപങ്ങളും നേതാക്കളുടെ മക്കള്‍ പോരും സ്വപ്ന ബന്ധവും പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ഇതിനെതിരായ ബദല്‍ പ്രചാരണമാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ പ്രധാന അജണ്ട

ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മറ്റ് നേതാക്കള്‍ എത്തുമെങ്കിലും കൊവിഡ് ചികിത്സയില്‍ തുടരുന്ന ഇ പി ജയരാജന്‍ ഇന്ന് പങ്കെടുക്കില്ല. കോടിയേരിയുടെ മകന്‍ ബിനീഷിനെ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്തതും ജയരാജന്റെ മകന്‍ ജയ്‌സണെതിരായ ആക്ഷേപങ്ങളും ചര്‍ച്ചയാകും. സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം വൈകീട്ട് എല്‍ഡിഎഫും യോഗം ചേരും.

തിരഞ്ഞെടുപ്പ് ഒരുക്കവും സര്‍ക്കാര്‍ അനുകൂല പ്രചാരണ പരിപാടികളുമാണ് പ്രധാന അജണ്ട. കെ ടി ജലീലിനെ സിപിഎമ്മും സിപിഐയും പിന്തുണച്ചെങ്കിലും മറ്റ് ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തോടുള്ള സമീപനവും മുന്നണി യോഗത്തില്‍ ചര്‍ച്ചയാകും.

Next Story

RELATED STORIES

Share it