Latest News

കാവിവത്കരണത്തിനെതിരെ 'കേരള വിദ്യാഭ്യാസസമിതി'ക്ക് പുനര്‍ജീവന്‍ നല്‍കി സിപിഎം

കാവിവത്കരണത്തിനെതിരെ കേരള വിദ്യാഭ്യാസസമിതിക്ക് പുനര്‍ജീവന്‍ നല്‍കി സിപിഎം
X

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്തെ കാവിവത്കരണം ചെറുക്കാന്‍ കേരള വിദ്യാഭ്യാസസമിതി സിപിഎം പുനരുജ്ജീവിപ്പിച്ചു. ഇടതുചിന്തകനും കാലടി സംസ്‌കൃതസര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ധര്‍മരാജ് അടാട്ട് അധ്യക്ഷനും എകെപിസിടിഎ മുന്‍ജനറല്‍ സെക്രട്ടറി ഡോ. സി പത്മനാഭന്‍ ജനറല്‍ കണ്‍വീനറുമായി സംസ്ഥാനതലസമിതി രൂപവത്കരിച്ചു. ആഗസ്റ്റ് 15-നുള്ളില്‍ കണ്‍വെന്‍ഷനുകള്‍ നടത്തി ജില്ലാതലസമിതികളും വരും.

സ്വാശ്രയ കോളേജുകള്‍ക്കെതിരേയുള്ള സമരകാലത്ത് രൂപവത്കരിച്ചതാണ് കേരള വിദ്യാഭ്യാസസമിതി. ഡോ. നൈനാന്‍ കോശിയായിരുന്നു അധ്യക്ഷന്‍. സര്‍വകലാശാലകളില്‍ സ്വന്തം നിലയില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചും കാവിക്കൊടി സ്ത്രീ വിവാദങ്ങള്‍ ഉയര്‍ത്തിയും സംഘപരിവാര്‍ ആശയങ്ങളുമായി ഗവര്‍ണര്‍ മുന്നോട്ടുപോവുമ്പോള്‍ അതു ചെറുക്കാനായി സമിതിക്കു പുനര്‍ജീവന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇടതുനിലപാടുള്ളവരില്‍ പരിമിതപ്പെടാതെ, വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവത്കരണവും വാണിജ്യവത്കരണവും എതിര്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാനാണ് ഈ വിശാലവേദി.

Next Story

RELATED STORIES

Share it