Latest News

സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്
X

കണ്ണൂര്‍: സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്. പയ്യന്നൂര്‍ ഏഴിലോട് വച്ചാണ് ഉച്ചതിരിഞ്ഞ് അപകടമുണ്ടായത്. താടിക്ക് പരിക്കേറ്റ ജയരാജനെ പയ്യന്നൂര്‍ കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂരില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ജയരാജന്‍ സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. കാസര്‍കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Next Story

RELATED STORIES

Share it