Latest News

സിപിഎം മുന്‍ എംഎല്‍എ ആയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്

സിപിഎം മുന്‍ എംഎല്‍എ ആയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്
X

കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുന്‍ എംഎല്‍എ അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നു. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് അവര്‍ പങ്കെടുക്കുക. ഇന്ന് കലയപുരം ആശ്രയ സങ്കേതത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ അനുസ്മരണപ്രഭാഷണമാണ് നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് കുറച്ചുകാലമായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. നിലവില്‍ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it