Latest News

സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല

സിപിഎം-സിപിഐ  ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല
X

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് സീറ്റുവിഭജനം സംബന്ധിച്ചുള്ള സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയാണ് തിരുമാനമാകാതെ പിരിഞ്ഞത്. എല്‍ജെഡി-കേരള കോണ്‍ഗ്രസ് ജോസ് കെ മാണി എന്നീ കക്ഷികള്‍ മുന്നണിയിലേയ്ക്ക് വന്നതോടെ മുന്നണിയിലെ പ്രധാനകക്ഷികളായ സിപിഎമ്മും സിപിഐയും സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. വിട്ടുവീഴചയ്ക്ക് തയ്യാറാണെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരതമ്യേന കുറഞ്ഞ സീറ്റുകളില്‍ മല്‍സരിക്കുന്ന സിപിഐ നേരത്തെതന്നെ, ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തെ വിമര്‍ശിച്ചിരുന്നു.

അടുത്ത ദിവസം നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമാവുമെന്നാണ് ഇരുകക്ഷികളുടേയും പ്രതീക്ഷ.

Next Story

RELATED STORIES

Share it