Latest News

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ചര്‍ച്ചയാവും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ചര്‍ച്ചയാവും
X

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ ഭരണത്തിലെ ഗവര്‍ണറുടെ ഇടപെടലും മന്ത്രിമാര്‍ക്കും വിസിമാര്‍ക്കുമെതിരായ നീക്കവും വിശദമായി ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഗവര്‍ണറുടെ അസാധാരണ നീക്കങ്ങളില്‍ പിബി നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടലും തേടി.

ഗവര്‍ണര്‍ക്കെതിരേ ഒന്നിക്കണമെന്ന് കഴിഞ്ഞ ദിവസം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ തേടിയിരിക്കുകയാണ് സര്‍ക്കാര്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതൃത്വത്തിന്റെ നിലപാട് യോഗത്തില്‍ വ്യക്തമാക്കും. അന്തരിച്ച മുന്‍ പിബി അംഗം കോടിയേരി ബാലകൃഷ്ണന് പകരം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടാവും.

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റി യോഗമാണിത്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തൊഴിലാളി സംഘടന റിപോര്‍ട്ടും കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. തിങ്കളാഴ്ച വരെ നീളുന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it