Latest News

സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കലാകാരന്‍ തൂങ്ങിമരിച്ച നിലയില്‍

സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കലാകാരന്‍ തൂങ്ങിമരിച്ച നിലയില്‍
X

കൊല്ലം: സിപിഎം സംസ്ഥാനസമ്മേളനത്തിലെ ദൃശ്യാവിഷ്‌കാര പരിപാടിയില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്നെത്തിയ കലാകാരന്‍ തൂങ്ങിമരിച്ച നിലയില്‍. പയ്യന്നൂര്‍ സ്വദേശി എം മധുസൂദനന്‍ ആണ് ഹോട്ടല്‍ മുറിയില്‍ മരിച്ചത്. പ്രശസ്ത സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരത്തിലെ ഇ കെ നായനാരുടെ വേഷം ചെയ്യാനാണ് മധുസൂദനന്‍ കൊല്ലത്ത് എത്തിയത്. പരിശീലനത്തിന് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകീട്ട് മൃതദേഹം കണ്ടെത്തിയത്. പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it