Latest News

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പുതിയ സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കും

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പുതിയ സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കും
X

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കൗണ്‍സിലിനെയും ഇന്നു തിരഞ്ഞെടുക്കും. കാനം രാജേന്ദ്രന്‍ തന്നെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായേക്കും. പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കളായ കെ ഇ ഇസ്മയിലും സി ദിവാകരനും സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഇടഞ്ഞുനില്‍ക്കുകയാണ്. സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരമുണ്ടാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരുനേതാക്കളും.

സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരമുണ്ടാവുമെന്ന സൂചനയും ചില നേതാക്കള്‍ നല്‍കുന്നുണ്ട്. മുന്‍ മന്ത്രിയും ഇസ്മയിലിന്റെ അടുപ്പക്കാരനുമായ വി എസ്. സുനില്‍കുമാര്‍ കാനത്തിനെതിരേ മല്‍സരിക്കുമെന്നുള്ള പ്രചാരണവുമുണ്ട്. പ്രകാശ് ബാബുവിനെ കാനത്തിനെതിരേ സ്ഥാനാര്‍ഥിയായി നിര്‍ത്താനും ആലോചന നടക്കുന്നുണ്ട്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ഇസ്മയിലിനെതിരേയും ദിവാകരനെതിരെയും നടപടി വേണമെന്ന ആവശ്യം ഇന്നലെത്തെ ചര്‍ച്ചയിലും ഉയര്‍ന്നുവന്നു.

രാവിലെ 9ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ ഓരോ ജില്ലകള്‍ക്കും എത്ര സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്ന് നിശ്ചയിച്ച് അംഗസഖ്യ നല്‍കും. തുടര്‍ന്ന് ജില്ലകളില്‍ നിന്ന് അംഗങ്ങളെ നിശ്ചയിച്ച് നല്‍കും. സംസ്ഥാന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ മല്‍സരത്തിനു സാധ്യതയുണ്ട്. സംസ്ഥാന കൗണ്‍സിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധചേരി തീരുമാനിക്കുക. സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടര്‍ന്നാണ് സിപിഐ സംസ്ഥാന സമ്മേളനം വെട്ടിച്ചുരുക്കിയത്.

Next Story

RELATED STORIES

Share it