Latest News

സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ഇന്ന് തുടക്കം

സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ഇന്ന് തുടക്കം
X

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ഇന്ന് തുടക്കം. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുക. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത.

റിപോര്‍ട്ട് ചര്‍ച്ചയില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരും. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളനത്തില്‍ 528 പ്രതിനിധികളാണ് പങ്കെടുക്കുക. 100 വനിത അത്‌ലറ്റുകള്‍ വലിയ ചുടുകാട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ശതാബ്ദി അനുസ്മരിച്ച് കൊണ്ടുവരുന്ന ദീപശിഖ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങും. മുതിര്‍ന്ന നേതാവ് കെ ആര്‍ ചന്ദ്രമോഹന്‍ പതാക ഉയര്‍ത്തും.

മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ഇഴകീറിയുള്ള പരിശോധനയുണ്ടാകും. ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന സെക്രട്ടറിയുടെയും, നാലു മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്തണമെന്നാണ് റിപോര്‍ട്ടിലെ പ്രധാനപ്പെട്ട പരാമര്‍ശങ്ങളിലൊന്ന്.

പോലിസുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ദ്ദിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുണ്ടായേക്കും. ഇന്നു വൈകിട്ട് നടക്കുന്ന, മതനിരപേക്ഷതയും, ഫെഡറലിസുമായി ബന്ധപ്പെട്ട സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it