Latest News

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
X

ന്യൂഡൽഹി: ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ (67) ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്യത്തിൻ്റെ 15 ാമത് ഉപരാഷ്ട്രപതിയാണ് അദ്ദേഹം . പത്തുമണിയോടെ രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന പാർട്ടി നേതാക്കൾ പങ്കെടുക്കും.

ജൂലൈ 21-ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.ചൊവ്വാഴ്ചയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഇൻഡ്യാ മുന്നണിയുടെ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തി 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചത്. ആകെ പോൾ ചെയ്തത് 767 വോട്ടുകളാണ്.

Next Story

RELATED STORIES

Share it