കൊവിഡ് അനുബന്ധരോഗം മൂര്‍ച്ഛിച്ചു: സോണിയാ ഗാന്ധിയെ ആശുപത്രിയിലാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മേധാവി സോണിയാ ഗാന്ധിയെ കൊവിഡ് അനുബന്ധരോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലാക്കി. അവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
'കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കൊവിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഇന്ന് ഗംഗാ റാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവര്‍ സുഖമായിരിക്കുന്നു, ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അവരോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിപറയുന്നു- പാര്‍ട്ടി വക്താവ് രന്‍ദീപ് സര്‍ജെവാല പറഞ്ഞു.
ജൂണ്‍ 2നാണ് അവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ചതു ചൂണ്ടിക്കാട്ടി ഇ ഡിയുടെ മുന്നില്‍ ഹാജരാവാനുള്ള സമയം നീട്ടി ചോദിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
ആദ്യം ജൂണ്‍ 8ന് ഹാജരാവാനാണ് പറഞ്ഞത്. പിന്നീട് അത് ജൂണ്‍ 23ആക്കിക്കൊടുത്തു.
നാഷണല്‍ ഹെരാള്‍ഡ് കേസിലാണ് സോണിയയ്ക്കും മകന്‍ രാഹുലിനും എതിരേ കേസെടുത്തത്.
ജൂണ്‍ 13നാണ് രാഹുല്‍ ഇ ഡിക്കുമുന്നില്‍ ഹാജരാവേണ്ടത്.
RELATED STORIES
സ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMT