Latest News

കൊവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി ഡോസ് കടന്നു; ആശ്വസിക്കാനായില്ലെന്ന് മുന്‍ ഐസിഎംആര്‍ മേധാവി

കൊവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി ഡോസ് കടന്നു; ആശ്വസിക്കാനായില്ലെന്ന് മുന്‍ ഐസിഎംആര്‍ മേധാവി
X

ന്യൂഡല്‍ഹി: ഇന്ത്യ നൂറ് കോടി കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തെങ്കിലും ഇപ്പോഴും ആശ്വസിക്കാനായില്ലെന്ന് വിദഗ്ധര്‍. ഇന്ന് രാവിലെയാണ് ഇന്ത്യ നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയ പ്രഖ്യാപനം പുറത്തുന്നത്. ഐസിഎംആര്‍ മുന്‍ മേധാവി നിര്‍മല്‍ ഗാംഗുലിയാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്.

റിപോര്‍ട്ട് അനുസരിച്ച് രാജ്യത്ത് 25 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ പൂര്‍ണമായി നല്‍കിയത്. ഇനിയും കുറേ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുണ്ട്. ഒരു ഡോസ് വാക്‌സിന്‍ പര്യാപ്തമല്ലെന്നും രോഗത്തില്‍ നിന്ന് രക്ഷനല്‍കില്ലെന്നും തെളിവുകളുണ്ട്. പൂര്‍ണമായും രണ്ട് ഡോസ് നല്‍കാതെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. സംസ്ഥാനത്ത് പത്ത് പേരില്‍ കുറവ് പേര്‍ക്ക് കൊവിഡ് ബാധിക്കുന്ന അവസ്ഥയില്‍ മാത്രമേ നാം രക്ഷനേടിയെന്ന് പറയാനാവൂ. രണ്ട് ഡോസ് വാക്‌സിന്‍ പ്രധാനമാണ്- ഗാംഗുലി പറഞ്ഞു.

ഫൈസര്‍ വാക്‌സിന്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് ആറ് ശേഷത്തിനുശേഷം ആന്റിബോഡിയുടെ അളവ് കുറയുന്നുവെന്നാണ്. പലരും ഇപ്പോഴും കൊവിഡ് ബാധയുടെ ഭീഷണിയിലാണെന്നാണ് അതിനര്‍ത്ഥം.

ആദ്യ ഘട്ടത്തില്‍ ചൈനയില്‍ പ്രതിദിന രോഗബാധ 5ആയിരുന്നു. പിന്നീട് അത് ലോകം മുഴുക്കെ ബാധിച്ചു. ഇന്ത്യയില്‍ ഇപ്പോഴും പ്രതിദിനം 20,000 പേര്‍ക്ക് രോഗം വരുന്നുണ്ട്. പ്രതിദിന രോഗബാധ 10ല്‍ താഴെയാവുന്നവരെ ഭീഷണിയുണ്ടെന്നുതന്നെ കരുതണം''- അദ്ദേഹം പറഞ്ഞു.

ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകളാണ് രാജ്യത്ത് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it