Latest News

കൊവിഡ് വാക്‌സിന്‍: മഹാരാഷ്ട്രയില്‍ 14 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍

കൊവിഡ് വാക്‌സിന്‍: മഹാരാഷ്ട്രയില്‍ 14 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് നടന്ന കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പില്‍ 14 പേര്‍ക്ക് ചെറിയ പാര്‍ശ്വഫലങ്ങളുണ്ടായതായി റിപോര്‍ട്ട്. അതേസമയം ഒന്നും ഗുരുതരമല്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആര്‍ക്കും പാര്‍ശ്വഫലങ്ങളില്ലെന്ന റിപോര്‍ട്ടും പുറത്തുവന്നിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പാര്‍ശ്വഫലങ്ങളുണ്ടായ മുഴുവന്‍ പേരെയും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.

മഹാരാഷ്ട്രയില്‍ 14,000 ത്തില്‍ 50 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. മുന്‍നിര പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ തുടങ്ങിയവരും ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

രാജ്യത്ത് ആദ്യ ദിനമായ ജനുവരി 16ന് 1,65,714 പേരാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ജനുവരി 16ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തത്.

Next Story

RELATED STORIES

Share it