Latest News

കൊവിഡ് വാക്‌സിനേഷന്‍; ഏറ്റവും കുറവ് മലപ്പുറത്ത്

34 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരം ജില്ലക്ക് അനുവദിച്ച അളവിലുള്ള വാക്‌സിന്‍ പോലും 48 ലക്ഷം ജനങ്ങളുള്ള മലപ്പുറത്തിന് അനുവദിച്ചിട്ടില്ല

കൊവിഡ് വാക്‌സിനേഷന്‍; ഏറ്റവും കുറവ് മലപ്പുറത്ത്
X

മലപ്പുറം: കൊവിഡ് വാക്‌സിനേഷനില്‍ മലപ്പുറം ജില്ലയോട് കടുത്ത അവഗണന. ജനസംഖ്യാനുപാതികമായി മലപ്പുറത്തിന് വാകിസന്‍ വിതരണത്തില്‍ ഒരു പരിഗണനയും നല്‍കിയിട്ടില്ല. ജനസംഖ്യയുടെ 16 ശതമാനം പേര്‍ക്കാണ് മലപ്പുറത്ത് വാക്‌സിന്‍ ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറവാണ് ഇത്.

സംസ്ഥാനത്ത് ജില്ലകള്‍ കണക്കാക്കിയാണ് വാക്‌സിന്‍ നല്‍കുന്നത്. ജനസംഖ്യ പരിഗണിക്കുന്നില്ല. ഇതാണ് മലപ്പുറത്തെ ജനങ്ങള്‍ വാക്‌സിന്‍ വിതരണത്തില്‍ അവഗണിക്കപ്പെടാന്‍ കാരണമാകുന്നത്. നിവില്‍ 48 ലക്ഷത്തോളമാണ് മലപ്പുറത്തെ ജനസംഖ്യ. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് ഇത്. എന്നാല്‍ ജനസംഖ്യാനുപാതികമായി വാക്‌സിന്‍ നല്‍കുന്നതു പോയിട്ട് മറ്റു ജില്ലകള്‍ക്ക് അനുവദിച്ച എണ്ണം വാക്‌സിന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്തിന് നല്‍കുന്നില്ല. 34 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 11 ലക്ഷത്തോളം ഡോസുകള്‍ ഇതിനോടകം നല്‍കി. 9 ലക്ഷം ജനസംഖ്യയുള്ള വയനാട്ടില്‍ 3 ലക്ഷത്തോളവും,13 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ടയില്‍ 5 ലക്ഷത്തിലധികം ഡോസ് വാക്‌സിനും നല്‍കി. എന്നാല്‍ മലപ്പുറത്തിന് അനുവദിച്ചത് 7 ലക്ഷത്തില്‍ താഴെയാണ്. 34 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരം ജില്ലക്ക് അനുവദിച്ച അളവിലുള്ള വാക്‌സിന്‍ പോലും 48 ലക്ഷം ജനങ്ങളുള്ള മലപ്പുറത്തിന് അനുവദിച്ചിട്ടില്ല.

അധികാരികളുടെ ഈ അവഗണന കാരണമാണ് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ മലപ്പുറം സംസ്ഥാനത്തെ എല്ലാ ജില്ലകളെക്കാളും പിറകിലാകുന്നത്. അതേസമയം കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ സംസ്ഥാനത്ത് മലപ്പുറത്ത് മാത്രമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്നത്. കൊവിഡ് നിയന്ത്രിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രതിരോധം തീര്‍ക്കുമ്പോഴും വാക്‌സിനേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ മലപ്പുറത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്.

വാക്‌സിനേഷന്റെ തുടക്കത്തില്‍ മലപ്പുറം ജില്ലയില്‍ 160ലധികം കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാല്‍ വാക്‌സിന്‍ ലഭ്യത കുറഞ്ഞതോടെ ഈ കേന്ദ്രങ്ങളിലധികവും അടച്ചുപൂട്ടുകയാണ് ചെയ്തത്.

Next Story

RELATED STORIES

Share it