Latest News

കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി; ഫെബ്രുവരി 14 മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട

കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി; ഫെബ്രുവരി 14 മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട
X

ന്യൂഡല്‍ഹി; കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി. പുതിയ മാര്‍ഗരേഖയനുസിച്ച് അന്താരാഷ്ട്ര യാത്രക്കാര്‍ ഫെബ്രുവരി 14വരെ ക്വാറന്റീനില്‍ പോകേണ്ടതില്ല. എന്നാല്‍ എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിനു വിധേയമാകണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനക്ക് വിധേയമായി ആവശ്യമായ ചികില്‍സ തേടുണം.

ചില രാജ്യങ്ങളെ ഹൈ റിസ്‌ക് രാജ്യങ്ങളായി കണക്കാക്കുന്ന രീതിയിലും മാറ്റം വരുത്തി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 67,084 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,214 പേര്‍ മരിച്ചു. സജീവ രോഗികളുടെ എണ്ണം 7,90,789. ബുധനാഴ്ച അത് 8.92 ലക്ഷമായിരുന്നു. പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനം. ബുധനാഴ്ച അത് 4.54 ശതമാനമായിരുന്നു.

Next Story

RELATED STORIES

Share it