Latest News

സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കൊവിഡ്

സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കൊവിഡ്
X

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിയായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പരിഗണിക്കാനിരുന്ന കേസുകള്‍ മാറ്റിവച്ചിരിക്കുകയാണ്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പൗരന്മാര്‍ക്ക് അവശ്യവസ്തുക്കള്‍ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രിംകോടതി സ്വമേധയാഎടുത്ത കേസും മാറ്റിവച്ചു. ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗമിക്കാനിരുന്നത്.

ജസ്റ്റിസ് ചന്ദ്രചൂഢിന് ചെറിയ പനിയും ലക്ഷണങ്ങളും മാത്രമേയുള്ളൂവെന്നും താമസിയാതെ രോഗവിമുക്തനായേക്കുമെന്നും സുപ്രിംകോടതി വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

സ്വമേധയാ എടുത്ത കേസിനു പുറമെ കൊവിഡുമായി ബന്ധപ്പെട്ട് മറ്റ് ചില കേസുകള്‍ കൂടി വ്യാഴാഴ്ച കേള്‍ക്കാനിരുന്നതാണ്. അതും തല്‍ക്കാലം മാറ്റിവച്ചു.

Next Story

RELATED STORIES

Share it