ന്യൂസിലാന്റിലെത്തിയ ആറ് പാകിസ്താന് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ്

വെല്ലിങ്ടണ്‍: ന്യൂസിലാന്റില്‍ പര്യടനത്തിനെത്തിയ പാക് ക്രിക്കറ്റ് താരങ്ങളില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്ക്വാഡിന് പരിശീലനം നല്‍കാനുള്ള ഇളവ് നിര്‍ത്തിവച്ചതായി ഭരണസമിതി അറിയിച്ചു. പോസിറ്റീവ് ആറ് കളിക്കാരെ കര്‍ശനമായ ക്വാറന്റയിന്േലക്ക് മാറ്റണമെന്നും ഭരണസമിതി അറിയിച്ചു. ലാഹോറില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് 53 ടീം അംഗങ്ങള്‍ രോഗലക്ഷണ പരിശോധന നടത്തിയെന്നും നവംബര്‍ 24 ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ എത്തിയപ്പോള്‍ പരിശോധന നടത്തിയതായും ന്യൂസിലാന്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാകിസ്താന് ടീം ന്യൂസിലാന്‍ഡിലേക്ക് വിമാനം കയറിയത്. പുതിയ സാഹചര്യത്തില്‍ ക്വാറന്റൈന് കാലയളവില്‍ പാകിസ്താന് ടീമിനോട് പരിശീലനത്തിന് ഇറങ്ങരുതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പാകിസ്താന് താരങ്ങളുമായും സ്റ്റാഫ് അംഗങ്ങളുമായും ന്യൂസിലാന്‍ന്റ് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്നോടിയായി രണ്ടു നാലുദിന സന്നാഹ മത്സരങ്ങള്‍ പാകിസ്താന് വേണ്ടി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ക്രമീകരിച്ചിരുന്നു. ഡിസംബര്‍ 18 മുതലാണ് ന്യൂസിലാന്ന്റും പാകിസ്താനും തമ്മിലെ പരമ്പരകള്‍ക്ക് തുടക്കമാവുന്നത്. ടെസ്റ്റ് പരമ്പരയില്‍ രണ്ടു മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ആദ്യത്തേത് ഡിസംബര്‍ 26 -ന് ബോക്സിങ് ഡേയില്‍ തുടങ്ങും. രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിന് ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവല്‍ സ്റ്റേഡിയമാണ് വേദിയാവുക.
RELATED STORIES
കൊച്ചിയില്‍ ആറാംക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിച്ചു; അറസ്റ്റ്
11 Aug 2022 2:45 PM GMTസ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും തുല്ല്യനീതി ...
11 Aug 2022 2:24 PM GMTകോട്ടയത്ത് 50 പവന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; വൈദികന്റെ മകൻ...
11 Aug 2022 2:18 PM GMTവന്യജീവി ആക്രമണം: അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി
11 Aug 2022 1:57 PM GMTഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
11 Aug 2022 1:30 PM GMTഎംഎല്‍എ യുടെ കാപട്യം മറച്ചു പിടിക്കാന്‍ ബാക്കുട സമുദായത്തെ...
11 Aug 2022 1:21 PM GMT