Latest News

ലാലു പ്രസാദ് യാദവിന്റെ ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് 2017ല്‍ അറസ്റ്റിലായ അദ്ദേഹത്തെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.

ലാലു പ്രസാദ് യാദവിന്റെ ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധുപ്പെട്ട് 2017 മുതല്‍ ലാലു പ്രസാദ് യാദവ് ജയിലിലാണ്. നിലവില്‍ നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലാണ് അദ്ദേഹം. 'ലാലു പ്രസാദിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് അവരെ ചുമതലകളില്‍ നിന്ന് നീക്കി. പുതിയ ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്' - ആര്‍ ജെ ഡി നേതാവിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു.

കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് 2017ല്‍ അറസ്റ്റിലായ അദ്ദേഹത്തെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. 2018 മുതല്‍ ഇദ്ദേഹം രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്. കാലിത്തീറ്റ അഴിമതിക്കേസില്‍ സിബിഐ കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

ജാര്‍ഖണ്ഡില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ലാലു പ്രസാദ് യാദവിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഔദ്യോഗിക താമസസ്ഥലമായ കെല്ലി ബംഗ്ലാവിലേക്ക് ഈ മാസമാദ്യം മാറ്റിയിരുന്നു.

Next Story

RELATED STORIES

Share it