Latest News

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 44,658 പേര്‍ക്ക് കൊവിഡ്; 67 ശതമാനവും കേരളത്തില്‍

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 44,658 പേര്‍ക്ക് കൊവിഡ്; 67 ശതമാനവും കേരളത്തില്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് 44,658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ മരിച്ചു. 30,000ത്തോളം കേസുകള്‍ റിപോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ കഴിഞ്ഞ ദിവസം 30,007 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ 67 ശതമാനമാണ്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ശതമാനമാണ്.

ഇന്നത്തോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,26,03,188 ആണ്. 3,44,899 പേരാണ് ഇപ്പോള്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ആകെ രോഗികളുടെ 1.06 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം.

രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,18,21,428 ആയി. 24 മണിക്കൂറിനുള്ളില്‍ 32,988 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.60 ശതമാനം.

രാജ്യത്ത് ഇതുവരെ 4,36,861 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കേരളത്തില്‍ 162 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 159 പേര്‍ മരിച്ചു. ബാക്കി 175 മരണങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്.

രാജ്യത്ത് ഇതുവരെ 51.49 കോടി പരിശോധനകള്‍ നടത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനവും രേഖപ്പെടുത്തി.

രാജ്യത്ത് ഇതുവരെ 61.02 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it