തൃശൂര്‍ ജില്ലയില്‍ 192 പേര്‍ക്ക് കൂടി കൊവിഡ്; 183 പേര്‍ രോഗമുക്തരായി

തൃശൂര്‍: ജില്ലയില്‍ ഇന്ന് 192 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 183 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,409 ആണ്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,48,878 ആണ്. 5,43,688 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 184 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകരായ ഒരാള്‍ക്കും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 03 പേര്‍ക്കും ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
4,915 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,208 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,138 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 569 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 38,25,582 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.91% ആണ്.
ഇതുവരെ 43,71,527 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,65,457 പേര്‍ ഒരു ഡോസ് വാക്‌സിനും, 20,06,070 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.
RELATED STORIES
ഖത്തറില് കെട്ടിടം തകര്ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMTഎംബാപ്പെയ്ക്ക് ഡബിള്; ഓറഞ്ച് പടയെ തകര്ത്തെറിഞ്ഞ് ഫ്രാന്സ്
25 March 2023 4:20 AM GMTബെംഗളൂരുവില് മലയാളി വിദ്യാര്ത്ഥി തടാകത്തില് മുങ്ങി മരിച്ചു
25 March 2023 3:50 AM GMTചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMT