Latest News

കൊവിഡ് മൂന്നാം തരംഗം: പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗം ചേര്‍ന്നു

കൊവിഡ് മൂന്നാം തരംഗം: പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗം ചേര്‍ന്നു
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്താനും വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ എംപിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗം ചേര്‍ന്നു. മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള വിവിധ തയ്യാറെടുപ്പുകളും യോഗം ചര്‍ച്ച ചെയ്തു.

യോഗത്തില്‍ ആഭ്യന്തര സെക്രട്ടറിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥും പങ്കെടുത്തു. ഇതുവരെ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ സെക്രട്ടറി സമിതിക്കു മുന്നില്‍ അവതരിപ്പിച്ചു.

മൂന്നാമത്തെ തരംഗത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട തന്ത്രങ്ങളെക്കുറിച്ച് സമിതി ആരോഗ്യ സെക്രട്ടറിയോട് ആരാഞ്ഞു. ഏത് അടിയന്തരഘട്ടത്തെയും നേരിടാവുന്ന തരത്തില്‍ സജ്ജമായതായി ആരോഗ്യസെക്രട്ടറി അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സമിതി അംഗങ്ങള്‍ ചോദ്യങ്ങളുയര്‍ത്തി. കുട്ടികളെ കൊവിഡ് തരംഗം ബാധിക്കുന്നതെങ്ങനെയന്ന ചോദ്യവും അംഗങ്ങള്‍ ഉയര്‍ത്തി.

മൂന്നാം തരംഗത്തെക്കുറിച്ചുളള കിംവദന്തികള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നതില്‍ സമിതി അംഗങ്ങള്‍ ഏക അഭിപ്രായക്കാരായിരുന്നു.

വ്യാജവാക്‌സിന്‍ വിഷയവും അംഗങ്ങള്‍ ഉയര്‍ത്തിയിരുന്നു.

Next Story

RELATED STORIES

Share it