കൊവിഡ്: തിക്കോടി, ചിങ്ങപുരം മേഖലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 91 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് ഇവരുടെ പരിശോധന നടത്തിയത്.

പയ്യോളി: തിക്കോടി, ചിങ്ങപുരം മേഖലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 91 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. വിദേശത്ത് നിന്ന് എത്തി ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച തിക്കോടി സ്വദേശിയുടേയും കുട്ടോത്ത് നിന്നും സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുടേയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ഫലമാണ് നെഗറ്റീവായത്. മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് ഇവരുടെ പരിശോധന നടത്തിയത്.
കഴിഞ്ഞ 22 നാണ് സാമൂഹിക വ്യാപന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 91 പേരുടെ സ്രവമാണ് പരിശോധനക്കായി ശേഖരിച്ചത്. തിക്കോടി, ചിങ്ങപുരം സ്വദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കോറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തിക്കോടി സ്വദേശി സന്ദര്‍ശിച്ച പയ്യോളിയിലെ മത്സ്യ മാര്‍ക്കറ്റടക്കമുള്ള അഞ്ച് സ്ഥാപനങ്ങള്‍ ആരോഗ്യ വിഭാഗം ഒരാഴ്ചത്തേക്ക് അടപ്പിച്ചിരുന്നു. ഇവിടങ്ങളില്‍ ജോലി ചെയ്തവരടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിക്കോടി പഞ്ചായത്തില്‍ ഭാഗിക ലോക്ക് ഡൗണും പ്രഖ്യാപിച്ചിരുന്നു.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT