Latest News

യുപിയില്‍ കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ 12,547 പേര്‍ക്ക് കൊവിഡ്, 281 മരണം

യുപിയില്‍ കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ 12,547 പേര്‍ക്ക് കൊവിഡ്, 281 മരണം
X

ലഖ്‌നോ: യുപിയിലെ കൊവിഡ് വ്യാപനം കുറയുന്നതായി സംസ്ഥാന ആരോഗ്യകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 12,547 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ സമയത്തിനുളളില്‍ 281 പേര്‍ മരിക്കുകയും ചെയ്തു.

ആരോഗ്യവകുപ്പ് നല്‍കുന്ന കണക്കനുസരിച്ച് 17,238 പേരാണ് മരിച്ചത്. വെള്ളിയാഴ്ച 15,747 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 312 പേര്‍ മരിക്കുകയും ചെയ്തു.

യുപിയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതമായ ജില്ലയായ ലഖ്‌നോവില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത് 617 പേര്‍ക്കാണ്. ഇതേ സമയത്തിനുളളില്‍ 12 പേര്‍ മരിച്ചു. ജില്ലയിലെ മരണങ്ങള്‍ 2,228. നിലവില്‍ ജില്ലയില്‍ 12,574 സജീവ രോഗികളുണ്ട്.

മീററ്റില്‍ 879 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൊരഖ്പൂര്‍ 8021, ഗായിസാബാദ് 527, വാരണാസി 476 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പ്രതിദിന രോഗബാധിതരുടെ കണക്കുകള്‍.

സംസ്ഥാനത്ത് നിലവില്‍ 1.77 സജീവ രോഗികളാണ് ഉള്ളത്. മീറ്ററ്റിലാണ് ഏറ്റവും കൂടുതല്‍ സജീവ രോഗികളുള്ളത്, 13,048. ഗോരഖ്പൂര്‍ 7,344, വരാണസി 7,162 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സജീവ രോഗികളുടെ എണ്ണം.

Next Story

RELATED STORIES

Share it