Latest News

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 36,469 പേര്‍ക്ക്

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 36,469 പേര്‍ക്ക്
X



ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 36,469 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 488 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 79,46,429ഉം ആകെ മരണം 1,19,502മായി.

രാജ്യത്ത് നിലവില്‍ 6,25,857 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സ തേടിയിട്ടുള്ളത്. ഇന്നലെ മാത്രം 27,860 പേര്‍ രോഗമുക്തരുമായി.

1,34,657 സജീവ രോഗികളുമായി മഹാരാഷ്ട്ര ഇപ്പോഴും രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നു. 14,70,660 പേര്‍ രോഗമുക്തരായി. 43,348 പേര്‍ മരിച്ചു.

കര്‍ണാടകയില്‍ ഇതുവരെ 75,442 പേരാണ് വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ ചികില്‍സ തേടുന്നത്. 7,19,558 പേര്‍ രോഗമുക്തരായി. 10,947 പേര്‍ മരിച്ചു.

കേരളമാണ് രോഗവ്യാപനത്തില്‍ മൂന്നാം സ്ഥാനത്ത്. 93,848 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. 3,02,017 പേര്‍ സുഖം പ്രാപിച്ചു. 1,352 പേര്‍ മരിച്ചു.

പശ്ചിമ ബംഗാളില്‍ 37,190 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും സജീവ രോഗികളുടെ എണ്ണം യഥാക്രമം 29,268 ഉം 25,786മാണ്.

Next Story

RELATED STORIES

Share it