Latest News

വടക്കന്‍ ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുന്നത് പ്രത്യേകമായി പരിശോധിക്കും; ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും

വടക്കന്‍ ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുന്നത് പ്രത്യേകമായി പരിശോധിക്കും;  ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി
X

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കി. അക്കാര്യം ജില്ലാ കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധരോഗങ്ങള്‍ ഉള്ള പ്രായം കുറഞ്ഞവര്‍ ആശുപത്രികളില്‍ പോകാന്‍ വിമുഖത കാണിക്കുന്നത് പ്രശ്‌നമാകുന്നുണ്ട്. അവരെ കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ കാംപയിന്‍ ഒന്നുകൂടി ശക്തിപ്പെടുത്തണം. വാര്‍ഡ്തല സമിതി ഇക്കാര്യത്തില്‍ അവരെ നിര്‍ബന്ധിക്കണം. ക്വാറന്റയിന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാര്‍ഡ്തല സമിതി ഉറപ്പാക്കണം.

പ്രാഥമിക സമ്പര്‍ക്കക്കാരുടെ വിവരങ്ങള്‍ കൊവിഡ്‌പോര്‍ട്ടലില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യ പ്രവര്‍ത്തകരും മറ്റും വയോജനങ്ങള്‍ക്ക് വേണ്ടി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്‌നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേര്‍ന്ന് അടുത്താഴ്ചയിലെ നിയന്ത്രണങ്ങള്‍ തീരുമാനിക്കും.

Next Story

RELATED STORIES

Share it