Latest News

കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് പുല്ലുവില; പടിഞ്ഞാറേക്കര അഴിമുഖത്ത് എത്തുന്നത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍

കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് പുല്ലുവില; പടിഞ്ഞാറേക്കര അഴിമുഖത്ത് എത്തുന്നത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍
X

പുറത്തൂര്‍: യാതൊരു മുന്‍കരുതലുമില്ലാതെ ആയിരക്കണക്കിന് മത്സ്യബന്ധന- അനുബന്ധ തൊഴിലാളികള്‍ അഴിമുഖത്ത് ഒത്തുചേരുന്നു. പടിഞ്ഞാറേക്കാര അഴിമുഖത്താണ് അപകരമായ ഈ ഒത്തുചേരല്‍ നടക്കുന്നത്. സാമൂഹ്യ അകലം പോയിട്ട് ഭൂരിഭാഗം പേരും മാസ്‌ക് പോലും ധരിക്കുന്നില്ല.

ജനങ്ങളുടെയും വാഹനങ്ങളുടെയും ആധിക്യം കാരണം ഇതുവഴിയുള്ള യാത്രപോലും പ്രയാസമായിരിക്കുന്നു. ജങ്കാര്‍ ജട്ടിയില്‍ മത്സ്യബന്ധന യാനങ്ങള്‍ അടുക്കുന്നത് കാരണം ജങ്കാര്‍ അടുക്കാനാകുന്നില്ല. ജങ്കാര്‍ പാതയിലും മത്സ്യബന്ധന യാനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. അതും തടസ്സം സൃഷ്ടിക്കുന്നു. വാഹനങ്ങളുടെ ബ്ലോക്ക് കാരണം ജങ്കാറിലേക്ക് വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ എത്താനാകുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ ജങ്കാര്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായെങ്കിലും അത് ഫലം ചെയ്തില്ല.

അധികൃതരുടെ അടിയന്തിര ശ്രദ്ധയില്ലാത്ത പക്ഷം പുറത്തൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറേക്കാരയില്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയുമെന്നാണ് പലരുടെയും ഭയം.

Next Story

RELATED STORIES

Share it