Latest News

കടകള്‍ രാത്രി എട്ടുമണിവരെ; സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; തീരുമാനം കൊവിഡ് അവലോകന യോഗത്തില്‍

ഡി കാറ്റഗറി ഒഴികെയുള്ള എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കടകള്‍ രാത്രി എട്ടുമണിവരെ തുറന്നു പ്രവര്‍ത്തിക്കാം

കടകള്‍ രാത്രി എട്ടുമണിവരെ; സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; തീരുമാനം കൊവിഡ് അവലോകന യോഗത്തില്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുന്നു. ഡി കാറ്റഗറി ഒഴികെയുള്ള എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കടകള്‍ രാത്രി എട്ടുമണിവരെ തുറന്നു പ്രവര്‍ത്തിക്കാം. കാറ്റഗറി ഡിയില്‍ രാത്രി ഏഴുവരെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എല്ലാ ദിവസവും കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. എന്നാല്‍, വാരാന്ത്യ ലോക് ഡൗണ്‍ നിലവിലുള്ള രീതിയില്‍ തുടരും. ബാങ്കുകളില്‍ എല്ലാ ദിവസവും ഇടപാട് നടത്താം.

കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. നേരത്തെ ഏഴുമണിവരെയായിരുന്നു കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നത്. ട്രിപ്പിള്‍ ലോക് ഡൗണുള്ള സ്ഥലങ്ങളാണ് ഡി കാറ്റഗറിയില്‍ വരുന്നത്.

Next Story

RELATED STORIES

Share it