Latest News

രാജ്യത്ത് കൊവിഡ് രോഗികള്‍ 24 ലക്ഷത്തിലേക്ക്: മരണനിരക്ക് കുറയുന്നു, രോഗമുക്തി നിരക്ക് മെച്ചപ്പെട്ടു

രാജ്യത്ത് കൊവിഡ് രോഗികള്‍ 24 ലക്ഷത്തിലേക്ക്: മരണനിരക്ക് കുറയുന്നു, രോഗമുക്തി നിരക്ക് മെച്ചപ്പെട്ടു
X

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷത്തോടടുത്തു. ഇന്ന് മാത്രം 66,999 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇതുവരെ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് ബാധ 56,386 ആയിരുന്നു.

നിലവില്‍ രാജ്യത്ത് 23,96,638 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,53,622 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 16,95,982 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 942 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,033 ആയി.

നിലവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 1,47,820 പേര്‍. 18,650 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 3,81,843 പേര്‍ രോഗമുക്തരായി. ഇന്നു മാത്രം 13,408 പേര്‍ ആശുപത്രിവിട്ടു.

മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നില്‍ ആന്ധ്രപ്രദേശാണ്. ഇവിടെ 90,425 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 1,61,425 പേര്‍ രോഗമുക്തരായി. 2,296 പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ 10,946 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ആകെ രോഗികള്‍ 1,33,405 ഉം മരണസംഖ്യ 4,153മാണ്.

ഇന്ത്യയുടെ രോഗമുക്തി നിരക്ക് 70.77 ശതമാനമാണ്. മരണനിരക്ക് 1.96 ശതമാനവുമാണ്. മരണനിരക്ക് നേരത്തെ 1.99 ശതമാനമായിരുന്നു. രോഗമുക്തി നിരക്കും മെച്ചപ്പെട്ടു.

രാജ്യത്തെ ആകെ പോസിറ്റീവ് രോഗികളുടെ എണ്ണം ആകെ രോഗികളുടെ 27.27 ശതമാനമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. രോഗമുക്തരുടെ എണ്ണം സജീവ രോഗികളെ എണ്ണത്തേക്കാള്‍ 10 ലക്ഷം കൂടുതലുമാണ്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധം മെച്ചപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ഐസിഎംആര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it