Latest News

കൊവിഡ്: കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂയിലേക്ക് നീങ്ങുന്നു

കൊവിഡ്: കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂയിലേക്ക് നീങ്ങുന്നു
X

ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം വര്‍ധിച്ചതോടെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂയിലേക്ക് മാറുന്നു. പൂര്‍ണമായും രാത്രി കര്‍ഫ്യൂ കൊണ്ടുവരുന്നതിനു പകരം ചില ജില്ലകളില്‍ മാത്രമായി കര്‍ഫ്യൂ ഒതുക്കാനാണ് ആലോചിക്കുന്നത്. ഒപ്പം ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ് നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പൂര്‍ണ കര്‍ഫ്യൂ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.

മധ്യപ്രദേശ് അഞ്ച് ജില്ലകളിലാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. കര്‍ഫ്യൂ പ്രഖ്യാപിച്ച ജില്ലകളില്‍ ഹോട്ട്‌സ്‌പോട്ടുകളായ ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍ തുടങ്ങിയ ഉള്‍പ്പെടുന്നു. ഡിസംബര്‍ 31 വരെ സ്‌കൂളുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ രാവിലെ 6 വരെയാണ് രാത്രി കര്‍ഫ്യൂ.

ഗുജറാത്തില്‍ അഹമ്മദാബാദില്‍ 57 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഗുജറാത്തില്‍ കൊവിഡ് മൂന്നാംഘട്ടത്തിലൂടെ കടന്നുപോകുകയാണ്. വഡോദര, സൂറത്ത്, രാജ്‌കോട്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 9 മുതല്‍ രാവില 6 വരെയാണ് യാത്രാ നിരോധനം.

രാജസ്ഥാനില്‍ 8 ജില്ലകളിലാണ് രാത്രി കര്‍ഫ്യൂ. ജെയ്പൂര്‍, ജോധാപൂര്‍, കോട്ട, ബിക്കാനര്‍, ഉദയ്പൂര്‍, അജ്മീര്‍, ആല്‍വാര്‍, ഭില്‍വാര തുടങ്ങിയ ജില്ലകളിലാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it