Latest News

കൊവിഡ്: ലോക്ക്ഡൗണ്‍ സാധ്യതയുടെ സൂചന നല്‍കി മഹാരാഷ്ട്ര മന്ത്രി

കൊവിഡ്: ലോക്ക്ഡൗണ്‍ സാധ്യതയുടെ സൂചന നല്‍കി മഹാരാഷ്ട്ര മന്ത്രി
X

മുംബൈ: വീണ്ടുമൊരു ലോക്ക് ഡൗണിനുളള സാധ്യതയിലേക്ക് സംസ്ഥാനം നീങ്ങുന്നതായി മഹാരാഷ്ട്ര മന്ത്രി വിജയ് വഡെറ്റിവ. പക്ഷേ, ഇക്കാര്യത്തില്‍ അവസാന തീരുമാനെടുക്കേണ്ടത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഒരാഴ്ചയായി റെക്കോര്‍ഡ് കൊവിഡ് വര്‍ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 8067 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

'ലോക്ക്ഡൗണിന്റെ ഘട്ടം അടുത്തുവരികയാണ്. എന്നാല്‍ അത് എപ്പോള്‍ ചുമത്തണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും- മന്ത്രി പറഞ്ഞു. ദുരന്തനിരവാരണ വകുപ്പിന്റെ ചുതലയുള്ള മന്ത്രിയാണ് വിജയ് വഡെറ്റിവ.

യാത്രാനിരോധവും സ്‌കൂള്‍, കോളജ് തുടങ്ങിയവ അടച്ചിടുന്നതും തീരുമാനിക്കാനുണ്ട്.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കഴിഞ്ഞ 11 ദിവസമായി മുംബൈയില്‍ വര്‍ധിച്ചിവരികയാണ്. അതോടെ ഇളവ് നല്‍കിയിരുന്ന പലതും പിന്‍വലിക്കുകയും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ഏത് തരം കൂടിച്ചേരലുകള്‍ക്കും 50 പേരില്‍ കൂടുതല്‍ പാടില്ല. സംസ്‌കാരച്ചടങ്ങില്‍ 20 പേര്‍ക്കാണ് അനുമതി.

Next Story

RELATED STORIES

Share it