Latest News

ഉത്സവാഘോഷങ്ങള്‍ തുടങ്ങിയതോടെ ഇന്‍ഡോറില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതായി റിപോര്‍ട്ട്

ഉത്സവാഘോഷങ്ങള്‍ തുടങ്ങിയതോടെ ഇന്‍ഡോറില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതായി റിപോര്‍ട്ട്
X

ഇന്‍ഡോര്‍: ഉല്‍സവാഘോഷങ്ങള്‍ക്ക് തുടക്കമായതോടെ ഇന്‍ഡോറില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം ആദ്യം മുതല്‍ തീവ്രമായിരുന്ന ജില്ലയാണ് ഇന്‍ഡോര്‍. ആഘോഷങ്ങള്‍ തുടങ്ങിയതോടെ വിപണിയില്‍ ജനങ്ങള്‍ തിങ്ങിക്കൂടുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ പരാതി. അതിനും പുറമെ കാലാവസ്ഥയിലും മാറ്റമുണ്ടായിട്ടുണ്ട്.

രോഗമുക്തി നിരക്ക് നിലവില്‍ 90.7 ശതമാനമാണ്. ഇതുവരെ 33,693 പേരാണ് രോഗമുക്തി നേടിയത്.

കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഇന്‍ഡോറില്‍ 8ശതമാനമാണ്. ആകെ രോഗികളുടെ എണ്ണം 37,115ഉം ആയിട്ടുണ്ട്.

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇന്‍ഡോറില് 4,684 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അതില്‍ 492 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഉല്‍സവങ്ങള്‍ ഇനിയും പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ വീണ്ടും രോഗവ്യാപനമുണ്ടായേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

പനിയും മറ്റ് അസ്വസ്ഥതകളുമുള്ളവര്‍ പനി ക്ലിനിക്കുകളില്‍ റിപോര്‍ട്ട് ചെയ്യാന്‍ ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it