Latest News

കൊവിഡ് പരിശോധന: വയനാട്ടില്‍ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ലഭിക്കുന്നതോടെ ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

കൊവിഡ് പരിശോധന: വയനാട്ടില്‍ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും
X

കല്‍പറ്റ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല ചര്‍ച്ച നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ലഭിക്കുന്നതോടെ ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഇത് രോഗബാധയേല്‍ക്കുന്നവരെ കണ്ടെത്തുന്നതിന് സഹായകരമാകും. സര്‍ക്കാര്‍ നിര്‍ദേശിച്ച ടെസ്റ്റിങ് ഫീസിലായിരിക്കും സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. കൊവിഡ് 19 രോഗ നിര്‍ണയത്തിനായി വരുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാലും ഇവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് 19 രോഗികളെ പരിചരിക്കുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡേ. ആര്‍ രേണുക, സിഎഫ്എല്‍ടിസി നോഡല്‍ ഓഫിസര്‍ ഡോ. ചന്ദ്രശേഖരന്‍, ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രി അധികൃതര്‍ യോഗത്തില്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it