കൊവിഡ്: രാജ്യത്ത് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,472 പേര്‍ രോഗമുക്തി നേടി

ന്യൂഡല്‍ഹി: ഒറ്റദിവസം കൊണ്ട് രാജ്യത്ത് കൊവിഡ് രോഗമുക്തരുടെ എക്കാലത്തെയും ഉയര്‍ന്ന എണ്ണം രേഖപ്പെടുത്തി. അതായത് 28,472 പേരാണ് രോഗ മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായ, ഡിസ്ചാര്‍ജ് ചെയ്ത ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടിയാണിത്. ഇതോടെ സുഖം പ്രാപിച്ച രോഗികളുടെ ആകെ എണ്ണം 7,53,049 ആയി. ഇതോടെ രാജ്യത്തെ കൊവിഡ്- 19 രോഗമുക്തി നിരക്ക് 63.13% ആയി ഉയര്‍ന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ രോഗമുക്തി നേടിയവരുടെയും ചികില്‍സയില്‍ ഉള്ളവരുടെയും( ഇന്ന് 4,11,133) എണ്ണം തമ്മിലുള്ള അന്തരം കൂടി വരുന്നു .രോഗികളും സുഖം പ്രാപിച്ചവരും തമ്മിലുള്ള വ്യത്യാസം 3,41,916 ആയി. ഈ വ്യത്യാസം ക്രമേണ മെച്ചപ്പെട്ടുകൊണ്ട് ഇരിക്കുകയാണ് .
ദേശീയ തലത്തില്‍ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടപ്പോള്‍, 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രോഗമുക്തി നിരക്ക് രേഖപ്പെടുത്തുന്നു. ന്യൂഡല്‍ഹി എയിംസും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മികവിന്റെ കേന്ദ്രങ്ങള്‍ എന്നിവയും തീവ്രപരിചരണത്തിലുള്ള രോഗികള്‍ക്ക് നല്‍കുന്ന മികച്ച ചികിത്സ, ഗൗരവത്തോടെയുള്ള പരിചരണം എന്നിവ മൂലം ഇന്ത്യയിലെ മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചു. മരണനിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ മാര്‍ഗമാണ് ന്യൂഡല്‍ഹിയിലെ എയിംസിന്റെ ഇഐസിയു പ്രോഗ്രാം. ആഴ്ചയില്‍ രണ്ടുതവണ നടത്തുന്ന ഈ ടെലി-കണ്‍സള്‍ട്ടേഷന്‍ സെഷനുകള്‍ തീവ്രപരിചരണത്തിലുള്ള രോഗികളുടെ ആരോഗ്യ പരിപാലനത്തില്‍ വിദഗ്ധര്‍ പങ്കിട്ട അനുഭവങ്ങളും സാങ്കേതിക ഉപദേശങ്ങളും വഴി സംസ്ഥാനങ്ങളിലെ കൊവിഡ് ആശുപത്രികള്‍ക്ക് ഉപദേശവും പിന്തുണയും നല്‍കി. ആരോഗ്യ ജീവനക്കാരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രയത്നം മൂലം രോഗമുക്തി നിരക്ക് മെച്ചപ്പെടുകയും കൊവിഡ് മരണങ്ങള്‍ തുടര്‍ച്ചയായി കുറയുകയും ചെയ്യുന്നു.മരണ നിരക്ക് നിലവില്‍ 2.41% ആണ്.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT