വയനാട് ജില്ലയില്‍ 666 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.15 ശതമാനം
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് (1.08.21) 666 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.രേണുക അറിയിച്ചു. 493 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.15 ശതമാനമാണ്. 665 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77909 ആയി. 71430 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 5,494 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4,075 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍ 62, പനമരം 53, കല്‍പ്പറ്റ 48, കോട്ടത്തറ, മേപ്പാടി, ബത്തേരി 38 വീതം, പൊഴുതന 37, മാനന്തവാടി 36, വെള്ളമുണ്ട 32, മുട്ടില്‍ 29, നെന്മേനി 26, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ 23 വീതം, പൂതാടി, മീനങ്ങാടി 20 വീതം, മൂപ്പൈനാട് 19, വൈത്തിരി, തിരുനെല്ലി, നൂല്‍പ്പുഴ 15 വീതം, കണിയാമ്പറ്റ 14, തരിയോട്, തവിഞ്ഞാല്‍ 13 വീതം, വെങ്ങപ്പള്ളി 11, തൊണ്ടര്‍നാട്, എടവക പത്തു വീതം, മുള്ളന്‍കൊല്ലി സ്വദേശികളായ 7 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
493 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 35 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 458 പേരുമാണ് രോഗമുക്തരായത്.
1,335 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1,335 പേരാണ്. 2,010 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14,510 പേര്. ഇന്ന് പുതുതായി 73 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4,220 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 6,05,772 സാംപികളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 5,93,224 എണ്ണത്തിന്റെ ഫലം ലഭിച്ചു. 5,15,315 പേര് നെഗറ്റീവും 77,909 പേര് പോസിറ്റീവുമാണ്.
RELATED STORIES
കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMT