Latest News

മലപ്പുറം ജില്ലയില്‍ 5,044 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 42.06 ശതമാനം

മലപ്പുറം ജില്ലയില്‍ 5,044 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 42.06 ശതമാനം
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ 5,044 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 42.06 ശതമാനമായി ഉയര്‍ന്നു. ഇന്ന് രോഗമുക്തരായവര്‍ 2,908 പേരാണ്. ജില്ലയില്‍ ഇതുവരെ 1,70,039 പേര്‍ രോഗമുക്തരായി.

4,834 പേരാണ് ജില്ലയില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായത്. 132 പേരുടെ രോഗഉറവിടം വ്യക്തമല്ല.

ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 03 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍ 74 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 76,593. വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്ന 50,676 പേരുണ്ട്. കൊവിഡ് പ്രത്യേക ആശുത്രിയില്‍ 2,503 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 234 പേരും ഡൊമിസിലിയറി കെയര്‍ സെന്ററില്‍ 209 പേരും കഴിയുന്നു.

ഇതുവരെ ജില്ലയില്‍ കൊവിഡ് ബാധിച്ച് 738 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it