Latest News

രാജ്യത്ത് 32,906 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് 32,906 പേര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: രാജ്യത്ത് 32,906 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് മാര്‍ച്ച് 16നു ശേഷം ഏറ്റവും കുറവ് പ്രതിദിന രോഗബാധയാണ് ഇത്.

രാജ്യത്ത് 4.3 ലക്ഷം സജീവ രോഗികളാണ് ഉളളത്. രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ 2020 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ 1478 പേരും മഹാരാഷ്ട്രയില്‍ 148 പേരും കേരളത്തില്‍ 100 പേരും. അതില്‍ മഹാരാഷ്ട്രയില്‍ നേരത്ത ഉണ്ടായ മരണങ്ങളാണ് ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് വ്യാപനപ്രതിരോധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നരേന്ദ്ര മോദി എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുയുടെ യോഗം വിളിച്ചിട്ടുണ്ട്.

ജൂലൈ 5നും 11ഉം ഇടയില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ പോസിറ്റിവിറ്റി നിരക്ക് റിപോര്‍ട്ട് ചെയ്ത 58 ജില്ലകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. മറ്റ് വലിയ സംസ്ഥാനങ്ങളേക്കാള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും ഇന്ത്യയിലെ ആകെ പോസിറ്റിവിറ്റി നിരക്ക് 2.21 ശതമാനം മാത്രമേയുള്ളൂ.

Next Story

RELATED STORIES

Share it